Sunday 2 October 2011

ഹൃദയത്തിന്‍റെ ഹൃദയമേ....



ഇരുളിന്‍ പുതപ്പണിഞ്ഞ രാത്രികളൊന്നും എന്നോട് പറഞ്ഞില്ല ,
ഇത്തിരിവെട്ടത്തില്‍ തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങളും എന്നോട് പറഞ്ഞില്ല,
എന്നിട്ടും ഞാന്‍ തേടി നടന്നു,
എന്നിലെ ജീവന്‍റെ കണികയെ തേടി....

പകലുകളില്‍ നിന്നിലെ പ്രകാശ സൗന്ദര്യത്തെ ഞാന്‍ കണ്ടു,
രാവുകളില്‍ നിന്നിലെ ഹൃദയ മൂകത ഞാന്‍ കണ്ടു,
എന്നിട്ടുമെന്തേ നിന്നിലേക്കുള്ള വഴികള്‍ അതിരുകള്‍ കാണിക്കുന്നില്ല,
എന്നിട്ടുമെന്തേ എന്നോടിത്തിരി പോലും അലിവു കാണിക്കുന്നില്ല.....

വഴികളിലെവിടെയോ ഞാന്‍ ദാഹജലം കണ്ടു,
എങ്കിലുമെന്‍ ജീവനേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...
കല്ലുകളും മുള്ളുകളും എന്നെ നോവിച്ചില്ല,
കാരണമെന്‍ ഹൃദയമേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...

എന്നിട്ടുമെന്തേ എന്‍ പനിനീര്‍ പുഷ്പമേ,
ഞാനെത്തും മുന്‍പേ വിരിഞ്ഞു നീ...?
ഏതോ പൂങ്കാവനത്തില്‍ സൗരഭം പൊഴിച്ചു നീ വിരിയുമ്പോള്‍ ‍,
വരണ്ട ഭൂവില്‍ ഏകാന്തനായി നില്‍ക്കയാണീ പഥികന്‍ ...

പിന്‍തിരിഞ്ഞു നടന്ന വഴികളിലെവിടെയും കണ്ടില്ല ഞാന്‍ ഒരിറ്റു ദാഹജലം,
കണ്ടതെല്ലാം ഓര്‍മ്മകള്‍ വെന്തുരുകിയ ശ്മശാനങ്ങള്‍ മാത്രം...
കല്ലുകളിലേതിലോ തട്ടി ഹൃദയം മുറിഞ്ഞു,
നടന്നു ഞാന്‍ ആരും കാണാതെ, നിലാവൊഴിഞ്ഞ ആകാശത്തേക്ക്...

നിന്‍ സൗരഭ്യമില്ലാത്ത പൂങ്കാവനം,
ഇന്നെനിക്കത്‌ വെറും വൈക്കോല്‍ കൂനകള്‍ മാത്രം....
നിന്നിലലിയാത്ത ഞാന്‍ ‍, ഇന്നെന്നെ തന്നെ അറിയാത്ത ഞാന്‍ ...
കാലത്തിന്‍റെ കനിവും കാത്ത് അലയുന്ന ഞാന്‍ ...

എങ്കിലുമെന്‍റെ സ്വര്‍ണ പുഷ്പമേ, നീ പടര്‍ത്തിയ നറുമണം,
അതിന്‍റെ ചിറകിലെ കാറ്റിലാണ് ഞാന്‍ നിദ്രയെ തേടുന്നത്...
എങ്കിലുമെന്‍റെ ഹൃദയത്തിന്‍റെ ഹൃദയമേ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു,
നീ ആയിരുന്നെന്‍റെ ജീവന്‍റെ ജീവനെന്ന്....
നീ ആയിരുന്നു എന്നിലെ ഞാനെന്ന്...........

7 comments:

Anonymous said...

hridayathinte ullarakalil virinja panineer pushpam vadum mumpe sookshichu kolluka
oru naal ithal koyinj mrithiyadayum pushpam
viriyum panineer veroru naal, enkilum
aakukilla onnum nin jeevapushpathinu samam.okshichu kolluka
oru naal ithal koyinj mrithiyadayum pushpam
viriyum panineer veroru naal, enkilum
aakukilla onnum nin jeevapushpathinu samam.

Abdul Manaf N.M said...

ആ ചിന്തകള്‍ക്ക് നന്ദി.. അത്രത്തോളം ചിന്തിക്കാനും മറ്റും ആയില്ല ഈ പാവം...എന്തായാലും വായിച്ചതിലും കുറച്ചു 'ഭംഗിയുള്ള വരികള്‍' സംമാനിച്ചതിലും നന്ദി ...പേര് കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.. ഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു... ഹൃദയപൂര്‍വം ,മനു .
:-)

Anees said...

Nin sourabhyamillatha poonkaavanam, innenikath vaikol koonakal mathram.
Lavalde sourabhyamillatha, poonkavanam ennano atho saurabhyamillatha, lavalde poonkavanam ennano udhesichath? ;-)Nin sourabhyamillatha poonkaavanam, innenikath vaikol koonakal mathram.
Lavalde sourabhyamillatha, poonkavanam ennano atho saurabhyamillatha, lavalde poonkavanam ennano udhesichath? ;-)

Yasmin NK said...

നന്നായിട്ടുണ്ട്.ആശംസകള്‍...

priyag said...

നല്ല വരികള്‍

Abdul Manaf N.M said...

@മുല്ല and @പ്രിയ : അഭിപ്രായങ്ങള്‍ക്ക് നന്ദി.. ഈ 'മനുലോകത്തിന്റെ' ഇടവഴികളിലൂടെ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു....:-)

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിട്ടുണ്ട് വീണ്ടും വരാം
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

Post a Comment