“ഇന്നിലെ ഞാനെന്ന സ്വത്വത്തെ
ഈ നിമിഷം വലിച്ചെറിഞ്ഞു ,
എനിക്കിന്നൊരു തീര്‍ഥയാത്ര
പോകണം...
കാടും മേടും താണ്ടി
ദിക്കുകള്‍ക്കുമപ്പുറം ചെന്ന്,
നിന്റെ ഓര്‍മ്മകള്‍
കൂട്ടിയിട്ട് അതിനു മേല്‍ തപസ്സിരിക്കണം....
ഒടുവില്‍ താടിയും ജടയും
നിന്റെ ഓര്‍മകള്‍ക്ക് മേല്‍ മറ തീര്‍ക്കുമ്പോള്‍,
ഞാന്‍ മടങ്ങിപ്പോകും.....
ഞാന്‍ വിട്ടെറിഞ്ഞ പൂര്‍വസ്വത്വത്തിന്റെ
മുന്നില്‍ ചെന്ന് നില്‍ക്കും ഞാന്‍,
പകുത്തു കൊടുത്ത, പണയം
വെച്ച സ്വത്വത്തിനു മുന്നില്‍....
ചൂണ്ടുവിരല്‍ ചൂണ്ടി അന്ന്
ഞാന്‍ ചോദിക്കും,
എന്തിനു സ്നേഹിച്ചു നീ അവളെ
ഇത്ര മേലെന്ന്...”
-മനു
3 comments:
അങ്ങനെയാകട്ടെ
wah wah wah... sabaash beta...
Post a Comment