Wednesday, 21 September 2011

പുതു'മോഡി'

          ഏതോ സിനിമയില്‍ മാമുക്കോയ പറഞ്ഞതാണ് ഓര്‍മ വരുന്നത് " ഇതെന്താ ഓട്ടോറിക്ഷ ബസ്‌ സ്ടാന്റോ?". നിരാഹാര സമരത്തിന്റെ ഒരു ഘോഷയാത്ര ആണ് ഇപ്പോള്‍ ഭാരതം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അണ്ണാജിക്ക്  ആണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌. മൂപ്പരാണല്ലോ  ഇങ്ങനെയൊരു സാധ്യത ആദ്യം കണ്ടു പിടിച്ചത്. കുറെ നാള്‍ ടെലിവിഷനില്‍ നിറഞ്ഞു നിന്ന് കരുത്തു കാണിച്ചു നാരങ്ങ വെള്ളം കുടിച്ചു പോയതില്‍ പിന്നെ ആളുടെ വിവരങ്ങളൊന്നും കേള്‍ക്കാനില്ല. ലോക്'പാല്‍' കറക്കാന്‍ പോയതാവും. അങ്ങനെ "അഭിനവ'' ഗാന്ധി തിരശീലയില്‍ നിന്നും മറഞ്ഞപ്പോള്‍ ആണ് പുതിയ അവതാരം വന്നത്. ലോകമെങ്ങും ശാന്തി വേണമെന്നും ജനങ്ങള്‍ സന്തോഷത്തോടെ പരസ്പരം സ്നേഹിച്ചു ജീവിക്കണമെന്നും ആഗ്രഹിച്ചു നടക്കുന്നെന്ന് പറഞ്ഞു നടക്കുന്ന 'നാരദ മോഡി'. സോറി ,നരേന്ദ്ര മോഡി. എന്താണ് എന്നറിയില്ല , അശാന്തിയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയിട്ട് കൂടി, അദ്ദേഹത്തിന് മാതൃക ആക്കാവുന്ന അമേരിക്ക പോലും അങ്ങോട്ട്‌ കടക്കുന്നത്‌ തടയാന്‍ ഒരു 'ലക്ഷ്മണ രേഖ' വരച്ചു കളഞ്ഞു. എന്തൊക്കെയാണെങ്കിലും ഇതിയാന്‍ കുറെ പേര്‍ക്ക് ആരാധനാ പാത്രം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ എടുത്ത കൈകളല്ലേ? വില്ലന്മാരു നായകന്മാരായാല്‍ പടം ഹിറ്റ്‌ ആകുമോ? ആര്‍ക്കറിയാം.

          ഇവിടെ കേരളത്തില്‍ താമര വിരിയിക്കാന്‍ ശ്രമിച്ചിട്ട് ഇത് വരെ നടന്നില്ല. കാസര്‍ഗോട്ട് ഇപ്പൊ വിരിയും, ഇപ്പൊ വിരിയും എന്ന് വിചാരിച്ചു. വാടിപ്പോയി.... പക്ഷെ അങ്ങ് ഉത്തര ഭാരതത്തില്‍ താമരക്ക്‌ വലിയ മാര്‍ക്കറ്റ്‌ ആണ്  കേട്ടോ. കേരളത്തില്‍ 'സാക്ഷരത' ഉള്ളതിന്റെ ഉപകാരം ഇപ്പൊ മനസ്സിലായി. പ്രധാന മന്ത്രി ആകാനുള്ള തിരക്കിലാണ് ഇപ്പൊ താമര കര്‍ഷകര്‍. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു എന്തൊക്കെ ആണ് കാട്ടിക്കൂട്ടുന്നത്. ഇതൊരു ഫുട്ബോള്‍ കളി പോലെ അല്ലെ? ഗോള്‍ അടിക്കുന്നവര്‍ ജയിക്കും. ആദ്യ ഗോള്‍ അധികം അധ്വാനിക്കാതെ 'അദ്വാനി' അടിച്ചു. പേരില്‍ മാത്രേ ഉള്ളു ഈ 'അധ്വാനം' . ഒരു ദിവസം പെട്ടെന്ന് ഒരു യാത്ര അങ്ങ് നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേന്നേ,  രഥയാത്ര. സംഗതി പഴയ ട്രിക് ആണ്. "പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍". ഒരിക്കല്‍ ഒരു രഥയാത്ര നടത്തി ഭാരതത്തിന്റെ സാമൂഹിക വ്യവസ്ഥ 'കട്ടപ്പൊഗ' ആക്കിയതാണല്ലോ. രാജ്യം കുട്ടിചോറ് ആക്കാനാണോ മൂപ്പരാളുടെ പ്ലാന്‍? ഈ രഥയാത്ര നടത്തുന്നത് എന്തിനാ? എന്ത് ചോദ്യമാ മാഷെ... പെട്രോളിനൊക്കെ വില കൂടീലെ, രഥം മതി. പക്ഷെ മോട്ടോര്‍ വണ്ടിയിലാ അങ്ങേരു രഥയാത്ര നടത്താന്‍ പോണത്. എന്തായാലും പെട്ടിയൊക്കെ എടുത്തു റെഡിയാക്കി യാത്ര പോകാന്‍ ഇരിക്കുകയാണ് ചേട്ടന്‍. അദ്വാനി ചേട്ടാ, 'ഷുഫ യാത്ര'.

          നേരത്തെ പറഞ്ഞ പോലെ ഒരു ഫുട്ബോള്‍ കളിയല്ലേ  ഇത്. അപ്പൊ ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റില്‍ ആരെടാ ഗോള്‍ അടിച്ചതെന്നും പറഞ്ഞു എതിര്‍ ടീം ക്യാപ്റ്റന്‍ മോഡി ഹാജര്‍. താന്‍ സ്വപ്നം കണ്ടു നടന്ന പ്രധാന മന്ത്രി സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ 'രഥയാത്ര'ക്ക് എതിരെ ഒരു വജ്രായുധം പ്രയോഗിക്കണമല്ലോ. അപ്പോള്‍ ആണ് 'അണ്ണാജി ബള്‍ബ്‌' കത്തിയത്. ഉടനെ പ്രഖ്യാപനം '3 ദിന ഉപവാസം'. കുട്ടിക്ക് പേരും ഇട്ടു, 'സദ്‌ഭാവന '. ഒരു സ്ഥാനം ഭാവനയില്‍ ഉള്ളത് കൊണ്ടാകും ഈ പേര്. പക്ഷെ എന്താ ഇത് വെറും 3 ദിവസം മാത്രം ആക്കിയത്. ഈ ചോദ്യം ടിന്റു മോനോട് ചോദിച്ചപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ ഇതാണ്.  1 ) അണ്ണാജിയുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ മിനക്കെട്ടതു പോലെ  ഇങ്ങേരുടെ സമരം സമരം ഒത്തു തീര്‍പ്പാക്കാന്‍ ആരും മിനക്കെടില്ല, അവിടെ കിടന്നു ചത്തോട്ടെ എന്ന് വിചാരിക്കും. 2 ) പട്ടിണി കിടക്കാന്‍ വയ്യ, മൂന്നു ദിവസം ഒക്കെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാം. 3 ) KKPP (കിട്ടിയാ കിട്ടി, പോയാ പോയി).  സമാധാനം സ്ഥാപിക്കാന്‍ ആണ് പോലും ഈ ഉപവാസം. പട്ടിണി കിടന്നു ചത്താല്‍ സമാധാനം വരും എന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും വലിയ ഒരു സംഭവം ആയിരുന്നു. ലക്ഷങ്ങള്‍ വാടകയുള്ള കെട്ടിടവും ഒക്കെയായി ഒരു 5 സ്റ്റാര്‍ ഉപവാസം. ഇങ്ങനെയും പട്ടിണി കിടക്കാമല്ലേ..? ജാതി വര്‍ഗ ലിംഗ ഭേദമെന്യേ  ആളുകളെ പങ്കെടുപ്പിച്ചു. ആര്‍ക്കറിയാം കാശ് കൊടുത്തു ആളുകളെ ഫാന്‍സി ഡ്രസ്സ്‌ ആക്കി കൊണ്ട് വന്നതാണോ എന്ന്...? 'അദ്വാനി' ഉള്‍പ്പെടെ എല്ലാ ടീംസും ഉണ്ടായിരുന്നു. സുഷമാ സ്വരാജ്  അണ്ണാജിയുടെ സ്റ്റേജില്‍ നടത്തിയ പോലെ  ദേശ ഭക്തി ഗാനം വെച്ചുള്ള ഡാന്‍സ് പ്രതീക്ഷിച്ചവര്‍ നിരാശരായി. കാലു വേദന കൊണ്ടോ മറ്റോ ആയിരിക്കും. വിഷമിക്കേണ്ട, ഇനി എത്ര ടൈം കിടക്കുന്നു....  

          മോഡി ഇവിടെ കിടിലന്‍ ഉപവാസം നടത്തുമ്പോള്‍ മോഡിയുടെ നരനായാട്ടിന്റെ ഇരകള്‍ അവിടെ പൊരിവെയിലത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ആര് കാണാന്‍, ആര് കേള്‍ക്കാന്‍. വ്യാജ  ഏറ്റുമുട്ടലും കൊന്നതും കൊല്ലിച്ചതും അടക്കം തെളിവുകള്‍ നിരന്നു നില്‍ക്കുമ്പോഴും ഒരു കൂസ്സലും ഇല്ലാതെ ആട്ടിന്‍ തോലിട്ടു നില്‍ക്കാന്‍ കഴിവുള്ള വേറെ ആരാ ഉള്ളത്..? പ്രധാന മന്ത്രി ആകാന്‍ ഇത്രയൊക്കെ യോഗ്യത  പോരെ സാര്‍?? ഗുജറാത്തിന്റെ വികസനം എന്നൊക്കെ ഇവിടുത്തെ രാഷ്ട്രീയ കുതുകികള്‍ പറയുന്നുണ്ട്... എവിടെയോ ഇങ്ങനെ കേട്ട് "ഗുജറാത്തില്‍ വീതിയുള്ള റോഡുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആ പാതയോരങ്ങളില്‍ ഇരുന്നു വിലപിക്കുന്നവരെ ആരും കാണുന്നില്ല..." . ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. എല്ലാവരും തുല്യരാണ് എന്നൊക്കെ ജനാധിപത്യം പറയുന്നുണ്ടെങ്കിലും ഒരു സത്യം ഉണ്ട്. "some are more equal ". ഹും... എന്ത് നിരാഹാരം, എന്തോന്ന് നിരാഹാരം..........!!!

5 comments:

H A R O O N said...

publicize it man! woth a read

Anees said...

//ആര്‍ക്കറിയാം കാശ് കൊടുത്തു ആളുകളെ ഫാന്‍സി ഡ്രസ്സ്‌ ആക്കി കൊണ്ട് വന്നതാണോ എന്ന്...?//

കാശ് കൊടുത്താല്‍ ഫാന്‍സി ഡ്രസ്സ് ചെയ്തവന്മാരല്ല,original തന്നെ കിട്ടും

Sudeep said...

veendum kalakki machu.....!!!!
chears......:) :)

Ansar Tass said...

nee thakarthu.!

Abdul Manaf N.M said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.. ഹൃദയപൂര്‍വം... <3

Post a Comment