"എടുക്കുന്നോരോ ശ്വാസകണത്തിനും കടക്കാരനാകേണ്ടിനി,
വീഴ്ചയില്‍ ചിരിക്കുന്നൊരാ കോമരങ്ങളെ വെറുക്കേണ്ടതില്ലിനി,
ചിരിച്ചൊരാ മുഖങ്ങളെ ഓര്‍ക്കേണ്ടതില്ലിനി,
കണ്ണീര്‍ വാര്‍ത്തിടും മനസ്സുകളെ ഗൌനിക്കെണ്ടതില്ലിനി.
പിന്നില്‍ നിന്ന് കുത്തിയതിനും, മുന്നില്‍ നിന്ന് തടഞ്ഞതിനും,
സ്നേഹത്തിനാല്‍ പൊതിഞ്ഞതിനും, കണ്ണില്‍ നിന്നൊഴുകിയ സ്നേഹനീരിനും...
നന്ദി ചൊല്ലിയാല്‍ തീരാത്ത ലോകത്തിനും, നന്ദി നന്ദി...
തിടുക്കമേറേയില്ലെങ്കിലും ചൊല്ലിടട്ടെ ഞാന്‍, വിട... വിട...."